---
title: "എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തിയാൽ 'പാവപ്പെട്ട' എന്ന പദപ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ"
english_title: "CPM State Secretary MV Govindan says that the term 'poor' will not exist if the LDF comes to power for the third time"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341216/CPM State Secretary MV Govindan says that the term 'poor' will not exist if the LDF comes to power for the third time"
published_at: "2026-02-10T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698aee8f879b4_1001102445.jpg"
keywords: []
---

# എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തിയാൽ 'പാവപ്പെട്ട' എന്ന പദപ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

> **Lead Summary:** പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. കേരളത്തിലെ 'പാവപ്പെട്ട' എന്ന പദം ഞങ്ങൾ മൂന്നാമതും വരുന്നതോടെ അവസാനിക്കും. വികസിത അർദ്ധവികസിത രാജ്യങ്ങളിലെ ഏറ്റവും വികസനമുള്ള രാജ്യങ്ങളിലെ വികസനങ്ങളേക്കാൾ മേലെ കേരളത്തെ എത്തിക്കുക യാണ് ലക്ഷ്യം. അത്തരത്തിലുള്ള നാടായി കേരളത്തെ മാറ്റുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. കേരളത്തിലെ 'പാവപ്പെട്ട' എന്ന പദം ഞങ്ങൾ മൂന്നാമതും വരുന്നതോടെ അവസാനിക്കും. വികസിത അർദ്ധവികസിത രാജ്യങ്ങളിലെ ഏറ്റവും വികസനമുള്ള രാജ്യങ്ങളിലെ വികസനങ്ങളേക്കാൾ മേലെ കേരളത്തെ എത്തിക്കുക യാണ് ലക്ഷ്യം. അത്തരത്തിലുള്ള നാടായി കേരളത്തെ മാറ്റുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കേരളത്തിൽ മുന്നണികൾ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദൻ്റെ അഭിപ്രായം തള്ളി സംസാരി ക്കുകയായിരുന്നു അദ്ദേഹം. സച്ചിദാനന്ദൻ അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിൻ്റെത് മാത്രമാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. അതിന് അർത്ഥം ക മ്മ്യൂണിസ്റ്റ് പാർട്ടി തുടരരുത്

എന്നല്ല. തുടർ ഭരണം വന്നാൽ പാവപ്പെട്ട എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ല. ആര് വർഗീയ നിലപാട് സ്വീകരിച്ചാലും അതിനെ എതിർത്ത് പോകും അതാണ് പാർട്ടി നിലപാട്. എല്ലാവരെയും ഉൾപ്പെടുത്തിയാണ് എൽ.ഡി.എഫ് പ്രവർത്തി ക്കുന്നത് മധ്യവർഗത്തെ മാത്രം പരിഗണിക്കുന്നു എന്ന സച്ചിദാനന്ദൻ്റെ വിമർശന ത്തിനാണ് മറുപടി. വിമർശ നത്തിൽ ഉൾകൊള്ളേണ്ടത് ഉൾകൊള്ളുമെന്നും ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341216/CPM State Secretary MV Govindan says that the term 'poor' will not exist if the LDF comes to power for the third time)